മറയൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ കവര്‍ന്നു

മറയൂര്‍: പത്തടിപ്പാലം കോളനിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ മോഷ്ടിച്ചു. പത്തടിപ്പാലത്ത് സെല്‍വകുമാറിന്റെ വീട്ടില്‍നിന്നാണ് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ സെല്‍വകുമാറും കുടുംബവും കര്‍ശനാട്ടിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. വീട്ടില്‍ ആളില്ലാത്തതു മുതലെടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ച് സ്വര്‍ണം മോഷ്ടിച്ചത്. 15/11/2022 വൈകിട്ടു നാലോടെ സെല്‍വകുമാറും ഭാര്യ ഗീതയും വീടു തുറന്നപ്പോഴാണ് പുറകുവശത്തെ വാതില്‍ പൊളിച്ചതും അലമാരകള്‍ കുത്തിപ്പൊളിച്ചതും ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →