ലോകകപ്പ്: സാധ്യത ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെന്ന് മെസി

ദോഹ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി. 1986 നു ശേഷം ലോകകപ്പ് കിരീടമെന്ന തങ്ങളുടെ സ്വപ്നത്തിന് ഏറ്റവും തടസവും ഈ മൂന്ന് രാജ്യങ്ങളാണെന്ന് മെസി പറഞ്ഞു. 35 വയസുകാരനായ മെസിയുടെ അവസാന ലോകകപ്പാണിത്. 2014 ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീന ഫൈനലില്‍ കളിച്ചെങ്കലും ജര്‍മനിയോടു തോറ്റു. അധിക സമയത്തു മരിയോ ഗോട്സെ നേടിയ ഗോളാണു മെസിയുടെയും സംഘത്തിന്റെയും ലോകകപ്പ് സ്വപ്നം തകര്‍ത്തത്. കോപാ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീന 35 കളികളില്‍ അപരാജിതരായാണ് ഖത്തറിലെത്തിയത്. തങ്ങള്‍ മികച്ച ഫോമിലാണെങ്കിലും യൂറോപ്യന്‍ ടീമുകളെ അടുത്ത കാലത്തു നേരിട്ടിട്ടില്ലെന്നും മെസി ചൂണ്ടിക്കാണിച്ചു. ലയണല്‍ സ്‌കലോണി മികച്ച കോച്ചാണ്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നദ്ദേഹം കാര്യമാക്കാറില്ല, ദേശിയ ടീമിന് ഏറ്റവും യോജിച്ചതെന്ന് തോന്നുന്ന താരങ്ങളെ ടീമിലേക്ക് എടുക്കാന്‍ എപ്പോഴും അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്നും മെസി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →