കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു.വിനോദ് കുമാറാണ് സെക്രട്ടറി. പി. ചന്ദ്രശേഖറാണ് വൈസ് പ്രസിഡന്റ്. കെ.എം. അബ്ദുള്‍ റഹ്മാനെ ട്രഷററായി വീണ്ടും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെയും അപെക്‌സ് കൗണ്‍സില്‍ കൗണ്‍സിലറായി സതീശനെയും തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.