ഗോവിന്ദന്‍ മാഷിന്റെ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെപോലും ഉള്‍പ്പെടുത്താ ത്തതെന്തുകൊണ്ട് ? കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

ആലപ്പുഴ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമര്‍ശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.ഇസ്ലാമിന്റെ നിയമങ്ങള്‍ മതപണ്ഡിതര്‍ പറയും, അത് പണ്ഡിതര്‍ക്ക് വിട്ട് കൊടുക്കണം. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതില്‍ എന്തിനാണ് കുതിര കയറാന്‍ വരുന്നതെന്നും കാന്തപുരം എം വി ഗോവിന്ദനെ വിമര്‍ശിച്ചുകൊണ്ട് ചോദിച്ചു. നേരത്തെ എം വി ഗോവിന്ദന്‍ മെക് സെവനെ കുറിച്ചുളള കാന്തപുരത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എ പി അബൂബക്കര്‍ മുസ്ലിയാരുടെ മറുപടി.

ആലപ്പുഴയിലെ പൊതുസമ്മേളനത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം

ഗോവിന്ദന്‍ മാഷിന്റെ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീ പോലുമില്ല, 18 പേരും പുരുഷന്മാരാണ്. ഒരു സ്ത്രീയെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചു. സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നുള്ള മെക് സെവന്റെ വ്യായാമത്തിന് എതിരെയുള്ള കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പന്‍ നിലപാടാണ് എന്നായിരുന്നു കാന്തപുരത്തിനെതിരെയുളള എം വി ഗോവിന്ദന്റെ വിമര്‍ശനം. അത്തരക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച്‌ മുന്നോട്ടുപോകേണ്ടി വരുമെന്നും എം വി ഗോവിന്ദന്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →