ഏരുവേശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍

ഏരുവേശി: ഏരുവേശി സഹകരണ ബാങ്കിലേക്കു ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ യു.ഡി.എഫ്. അനുഭാവികളെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേല്‍, മെമ്പര്‍ ഷൈല ജോയി, മുന്‍ ബാങ്ക് പ്രസിഡണ്ട് ജോസഫ് കൊട്ടുകപ്പള്ളി എന്നിവരെ പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഏരുവേശ്ശി സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് നടക്കുന്ന എരുവേശി യു.പി. സ്‌കൂളിന്റെ പരിസരം മുതല്‍ പാലം വരെയുള്ള സ്ഥലം നിയോജക മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നും എത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യടക്കിയതിനെ തുടര്‍ന്ന് യു.ഡി.എഫ്. വോട്ടര്‍മാരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ ക്യൂവില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും പല സ്ഥലങ്ങളിലും യു.ഡി.എഫ്. വോട്ടര്‍മാരെ തടയുകയും ഐ.ഡി. കാര്‍ഡ് നശിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

ഇതിനെല്ലം പോലിസ് ഒത്താശ ചെയ്തുവെന്നും സജീവ് ജോസഫ് എം.എല്‍.എ. ആരോപിച്ചു. വോട്ട് രേഖപ്പെടുത്താനെത്തുന്ന വോട്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നുള്ള ഹൈകോടതി ഉത്തരവ് കാറ്റില്‍ പറത്തി കൊണ്ട് സി.പി.എമ്മിനു വേണ്ടി പോലിസ് ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണന്നും ഇതിനെതിരെ ജനാധിപത്യ രീതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →