കിടിലന്‍ ട്രെയിലറുമായി ‘വിവാഹ ആവാഹനം’

ഇതൊരു കലക്ക് കലക്കും ! കിടിലന്‍ ട്രെയിലറുമായിസാജന്‍ ആലംമുട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്ത് നിരഞ്ജ് മണിയന്‍പിള്ള രാജു നായകനാകുന്ന ‘വിവാഹ ആവാഹനം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

സാമൂഹിക രാഷ്ട്രീയ ആക്ഷേപിച്ചിത്രം ആയിരിക്കും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ട്രെയിലറില്‍ ഏറെ വ്യത്യസ്ത പരമായ വേഷത്തില്‍ അജു വര്‍ഗീസും പ്രത്യക്ഷപ്പെടുന്നുണ്ട്. നിതാര, അജു വര്‍ഗീസ്, അലക്‌സാണ്ടര്‍ പ്രശാന്ത്, ഷിന്‍സ് ഷാന്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ്മ, സ്മൃതി അനീഷ്, നന്ദിനി, സാബുമോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സാജന്‍ കെ. മാത്യുവും മിഥുന്‍ ചന്ദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മക്കുന്നത്. വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും അഖില്‍ എ.ആര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ നായിക നിതാര തന്നെയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ആര്‍ ഗോവിന്ദയും വിനു തോമസും സംഗീതം ഒരുക്കുന്നു.ബി.കെ ഹരിനാരായണന്‍, സാം മാത്യു എഡി, പ്രജീഷ് പ്രേം എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ഡയലോഗ്-സംഗീത് സേനന്‍, സാജന്‍ ആലംമൂട്ടില്‍, ബിജിഎം-വിനു തോമസ്, ആര്‍ട്ട് ഡയറക്ഷന്‍-ഹംസ വള്ളിത്തോട്, കോസ്റ്റിയൂം-ആര്യ ജയകുമാര്‍, മേക്കപ്പ്-റോണക്‌സ് സേവിയര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍-എം.ആര്‍ രാജകൃഷ്ണന്‍.നവംബര്‍ 18ന് ചിത്രം തിയേറ്ററുകളില്‍ എത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →