അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നപ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു.
1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ് .
അമിതാഭ് ബച്ചനെ നായകനാക്കി രാകേഷ് കുമാര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ നട് വര്‍ലാല്‍, യാരാന, ഖൂന്‍ പസീന എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു.
ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അമിതാഭ് ബച്ചന്‍ രാകേഷ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.