പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം. വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ വർഗീസ് പണ്ടാരംകുടിയിൽ, ജില്ലാ പഞ്ചായത്ത് അംഗം അനിത അനികുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജ്യോതി ബാലൻ, ബിജു തോമസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബോബൻ കുര്യാക്കോസ്, ജൂലിയ ജെയിംസ്, ജെസി പീറ്റർ, പഞ്ചായത്ത് അംഗങ്ങളായ എം. ആശിഷ്, ഷേർലി രാജു, ആദർശ് സജികുമാർ, പിറവം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ. സുരേന്ദ്രൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.പി സിജു, എച്ച്.എം ഫോറം സെക്രട്ടറി ബെന്നി പോൾ, സ്കൂൾ ഹെഡ്മാസ്റ്റർ പിസി അച്ചൻകുഞ്ഞ്, എ. എ അനിൽകുമാർ, രാജീവ് എം. വർഗീസ്, സ്കൂൾ പാർലമെന്റ് ചെയർമാൻ സ്റ്റെപ്പിൽ സുഭാഷ് ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.
ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 240 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രചനാ മത്സരങ്ങളും മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, സംസ്കൃതോത്സവം എന്നിവയും ഏതാനും സ്റ്റേജ് മത്സരങ്ങളും പൂർത്തിയായിരുന്നു.

