പോക്‌സോ കേസ്: എ.എസ്.ഐ. ഒളിവില്‍

കല്‍പ്പറ്റ: പോകേ്‌സാ കേസ് ഇരയോട് മോശമായി പെരുമാറിയ വയനാട് അമ്പലവയല്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ: ടി.ജി ബാബു ഒളിവില്‍. ഇരയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം അമ്പലവയല്‍ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് ഒളിവില്‍ പോയത്. ബാബുവിനെതിരേ എസ്.സി/എസ്.ടി. കമ്മിഷനും കേസെടുത്തിട്ടുണ്ട്. 10 ദിവസത്തിനകം എസ്.പി. റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കഴിഞ്ഞ ജൂലൈ 26നാണ് പോക്‌സോ കേസില്‍ ഇരയായ 16 വയസുകാരിയെ ഊട്ടിയിലെ ലോഡ്ജില്‍ എ.എസ്.ഐ: ടി.ജി ബാബു തെളിവെടുപ്പിന് കൊണ്ട് പോയത്. തെളിവെടുപ്പ് കഴിഞ്ഞു മടങ്ങവേ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി കൈയില്‍ കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണു പരാതി. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി ഇതു വെളിപ്പെടുത്തിയത്.

സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് ഉദ്യോഗസ്ഥരായ എസ്.ഐ: സോബിന്‍, സിവില്‍പോലീസ് ഓഫീസര്‍ പ്രജിഷ എന്നിവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →