സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടി വന്ന ചിത്രമാണ്
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം .നിമിഷ സജയനാണ് നായികയായി എത്തുന്നത് ചിത്രംഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും.
ചില ഇടപാടുകള്‍ തീര്‍പ്പാക്കാത്തതാണ് റിലീസ് വൈകാന്‍ കാരണമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കാര്യത്തില്‍ നിവിന്‍ പോളിയും നിരാശ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോള്‍, വിതരണക്കാരായ മാജിക് ഫ്രെയിംസ് ചിത്രത്തിനായി തിയേറ്ററുകള്‍ ചാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. നിമിഷ സജയനാണ് നായികയായി എത്തുന്നത്. സുദേവ് നായരാണ് പ്രധാന വില്ലന്‍. 1930 കളിലും 1940 കളിലും നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജീവ് രവിയാണ്. കെ എം ചിദംബരം എഴുതിയ ‘തുറമുഖം’ എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്.