ആധാർ – വോട്ടർ ഐ.ഡി ലിങ്കിങ് ജില്ലയിൽ 50% പൂർത്തിയായി

ആധാർ -വോട്ടർ ഐ.ഡി ലിങ്കിങ് ജില്ലയിൽ 50% പൂർത്തിയായതായി ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു. ആകെയുള്ള 2519755 വോട്ടർമാരിൽ 1260728 വോട്ടർമാർ ലിങ്കിങ് പൂർത്തീകരിച്ചു. ലിങ്കിങ് പൂർത്തീകരിക്കാൻ ബാക്കിയുള്ളവർക്കായി നവംബർ 12 , 13 തിയ്യതികളിൽ എല്ലാ ബൂത്തുകളിലും മെഗാ ക്യാമ്പുകൾ നടത്തും. വോട്ടർമാർ വോട്ടർ ഐ.ഡി നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയുമായി അവരവരുടെ ബൂത്തുകളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ബൂത്ത് ലെവൽ ഓഫീസർമാരുമായി ബന്ധപ്പെടാം.

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം – 2023 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക നവംബർ 9 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ ഫയൽ ചെയ്യുന്നതിന് ഡിസംബർ 9 വരെ സമയം അനുവദിച്ചിട്ടുണ്ട്. പരാതികൾ ഉള്ളവർക്ക് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, തഹസിൽദാർ എന്നിവർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 22 നകം പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും ഇലക്ഷൻ ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →