ബത്തേരി: വയനാട് വന്യജീവി സങ്കേത്തിലെ ബത്തേരി റേഞ്ചില്‍പ്പെട്ട നായ്‌ക്കെട്ടി വനത്തില്‍ നിന്നു രണ്ടു ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മുത്തങ്ങ കുഴിമൂല കോളനിയിലെ വിനോദ് (22), പൊന്‍കുഴി കോളനിയിലെ രാജു (24) എന്നിവരെയാണ് നായ്‌ക്കെട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.ബി. ഗോപാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 35 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു.
ശിഖരങ്ങള്‍ റോഡില്‍ കണ്ടതിനെത്തുടര്‍ന്നു അന്വേഷണത്തിലാണ് രണ്ടു ചന്ദനമരങ്ങള്‍ മോഷണം പോയതായി വനപാലകര്‍ സ്ഥിരീകരിച്ചത്. മുറിച്ച മരങ്ങള്‍ കഷണങ്ങളാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടക അതിര്‍ത്തിക്കടുത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

