തൃക്കരിപ്പൂർ അബ്ദുൾ സലാം ഹാജി കൊലക്കേസ്; പ്രതികളുടെ ഇരട്ട ജീവപര്യന്തത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കാസർഗോഡ് : തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസ് പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ഹൈക്കോടതിയാണ് പ്രതികൾക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. അ‍ഞ്ചാം പ്രതിയായ നിമിത്താണ് ഹർജി നൽകിയത്. തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നിമിത്ത് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ഇരട്ട ജീവപര്യന്ത്യത്തിന് ശക്ഷിച്ചിരുന്നു. ഗൾഫ് വ്യവസായിയായിരുന്ന 59 കാരൻ അബ്ദുൾ ഹാജിയെ 2013ലാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതി സി കെ മുഹമ്മദ് നൗഷാദ്, രണ്ടാം പ്രതി ഒ എം അഷ്‌ക്കര്‍, മൂന്നാം പ്രതി മുഹമ്മദ് റമീസ്, നാലാം പ്രതി ഒ എം ഷിഹാബ്, അഞ്ചാപ്രതി സി നിമിത്ത്, ആറാം പ്രതി കെ പി അമീര്‍, ഏഴാം പ്രതി എം കെ ജസീര്‍ എന്നിവരെയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →