നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു

നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്ത് മാത്യു-നസ്ലിന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെയ്മര്‍’. ജോ ആന്‍ഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

വിസിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെതിരക്കഥ,സംഭാഷണമെഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരന്‍,പോള്‍സന്‍ സ്കറിയ എന്നിവര്‍ ചേര്‍ന്നാണ്. നെയ്മറിന്റെ ഷൂട്ടിങ് കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.

സംഗീതം-ഷാന്‍ റഹ്മാന്‍ ഛായാഗ്രഹണം- ആല്‍ബി, അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ്തോമസ്സ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പി കെ ജിനു. ‘നെയ്മര്‍’ ജനുവരി അവസാനത്തോടെ തിയ്യേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങകയാണ്. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി ലാംഗ്വേജിലായി പാന്‍ ഇന്ത്യ തലത്തില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

Share
അഭിപ്രായം എഴുതാം