തിരുവനന്തപുരം: കാര്‍ഷിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്കു പ്രത്യേകം ചാന്‍സലര്‍മാര്‍ വരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ എം.ജി, സംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്കു മറ്റൊരു ചാന്‍സലര്‍. ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കാനുള്ള തീരുമാനം ഉന്നതവിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കാനാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാബാധ്യത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.