പാല്‍ വില കൂട്ടും: മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില കൂട്ടുമെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. 15 നകം ലഭിക്കുന്ന മില്‍മയുടെ പഠന സമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തീരുമാനം. കേരളത്തിലെ പാല്‍ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിനാണ് വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപവത്കരിച്ചത്. പഠന റിപ്പോര്‍ട്ടിലെ ശിപാര്‍ശ പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്നു ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലാ യൂണിയനുകളുടെയും ചെയര്‍മാന്മാരും മാനേജിങ് ഡയറക്ടര്‍മാരും അടങ്ങുന്ന പ്രോഗ്രാമിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തതായി മില്‍മ ചെയര്‍മാന്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം