എം.ഇ.എ: കൗണ്‍സിലര്‍ ഒഴിവ്

കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
എംഇഎ: – വിദ്യാഭ്യാസ യോഗ്യത :-  ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത. കൗണ്‍സിലര്‍ :- വിദ്യാഭ്യാസ യോഗ്യത :  എം എസ് ഡബ്ല്യൂ / എംപിഎച്ച്  /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900 യാത്രാബത്ത.
ഹിന്ദി ഭാഷ നന്നായി സംസാരിക്കാന്‍ അറിയുന്നവരും ഫീല്‍ഡ് വര്‍ക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുളളവര്‍ passmigrantpta@gmail.com ല്‍ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 8075 042 243.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →