സ്വർണവില കുതിച്ചുയർന്നു

തിരുവനന്തപുരം: സ്വർണവില കുതിച്ചുയർന്നു. 09/11/22 ബുധനാഴ്ച ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,735 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,880 ലും എത്തി.

08/11/22 ചൊവ്വാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 4680 ലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് 08/11/22 ചൊവ്വാഴ്ചയിലെ നിരക്ക്.

2022 നവംബർ അഞ്ചാം തിയതി സ്വർണവിലയിൽ രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ തുടർച്ചയായി വില ഇടിയുന്നത്. നവംബർ 5ന് ഒരു ഗ്രാം സ്വർണത്തിന് 90 രൂപ വർധിച്ച് വില 4,700 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 37,600 ൽ എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →