പരമ്പരാഗത വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂര്‍ത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വകുപ്പ്, ടി.കെ മാധവന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, മുണ്ടയ്ക്കല്‍, കൊല്ലം- 691001 എന്ന വിലാസത്തിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (രണ്ടാം നില), കാക്കനാട്, എറണാകുളം- 682030 എന്ന വിലാസത്തിലും അയക്കണം.

പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലക്കാര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കെ.ടി.വി ടവേഴ്സ് യാക്കര, പാലക്കാട് 678001 എന്ന വിലാസത്തിലും വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (ഒന്നാം നില), കോഴിക്കോട് 673020 എന്ന വിലാസത്തിലും അയയ്ക്കണം.നിലവില്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നവര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍: കൊല്ലം- 0474-2914417, എറണാകുളം- 0484- 2983130, പാലക്കാട്- 0491-2505663, കോഴിക്കോട്- 0495-2377786.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →