ആലപ്പുഴ: ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ഡിസംബര്‍ ഏഴിന് കളക്ടറേറ്റില്‍ ആചരിക്കും. എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ആദ്യ പതാക വില്‍പന കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ ദിനാഘോഷ പരിപാടികള്‍ നടത്തും. ഇലവന്‍ കേരള കമാന്റിംഗ് ഓഫിസര്‍ (എന്‍.സി.സി) കേണല്‍ ജഗദീഷ് ചന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, വിദ്യഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ എം.പി. ഓമന, മേജര്‍ എ.കെ. ധനപാലന്‍, ജില്ല സൈനിക ക്ഷേമ ഓഫീസര്‍ വി.ആര്‍. സന്തോഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സൈനിക ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

