മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പ് ഡിവിഷന്‍ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും അയാളുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. പുറങ്ങ് കളത്തില്‍പടിയിലെ തറവാട് വീട്ടിലും കളത്തില്‍പടിയിലെ സ്വന്തം വീട്ടിലും ഒരേ സമയമാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. 07/11/2022 രാവിലെ ആറിനു തുടങ്ങിയ റെയ്ഡ് 10.30 വരെ തുടര്‍ന്നു.
പത്തരയോടെ പൊന്നാനി കുണ്ടുകടവിലെ അസ്ലമിന്റെ ട്രാവല്‍സില്‍ നടന്ന റെയ്ഡ് വൈകിട്ട് 3.30 നാണ് അവസാനിച്ചത്. റെയ്ഡ് നടക്കുന്ന സമയം അസ്ലം വീട്ടിലുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസക്,ട്രാവല്‍സിലെ യാത്രാരേഖകള്‍, പെന്‍ഡ്രൈവ് എന്നിവ എന്‍.ഐ.എ. സംഘം പിടിച്ചെടുത്തിട്ടുണ്ട്. മുമ്പ് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനാണ് റെയ്ഡ് എന്നാണ് വിവരം. മാറഞ്ചേരിയിലെ പ്രധാന പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്നു അസ്ലം. ഡല്‍ഹിയിലെ എന്‍ഐ എ ഓഫീസില്‍ ഈ മാസം 11 ന് ഹാജരാകാനുള്ള നോട്ടീസ് ബന്ധുക്കള്‍ക്കു നല്‍കിയിട്ടുണ്ട്.

