കൊച്ചി: കഴിഞ്ഞ ഓണക്കാലത്തു സംസ്ഥാനത്തു ബെവ്കോ മദ്യവില്പനയില് ഏറ്റവും കുറവുണ്ടായത് എറണാകുളം ജില്ലയിലായിരുന്നു. മുമ്പൊക്കെ മദ്യവില്പനയില് ഒന്നാമതായിരുന്നു ജില്ല. അന്വേഷണത്തില്‍ കാരണം വ്യക്തമായി. രാസ ലഹരിയുടെ ഉപയോഗം കൂടി. രാസലഹരി ഉപയോഗത്തില്‍ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി. 686 നാര്‍ക്കോട്ടിക്ക് കേസുകളാണ് ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെത് അതിലേറെവരും. പത്താഴ്ചയ്ക്കിടെ കൊച്ചിയിലുണ്ടായ എട്ട് കൊലപാതകങ്ങളില്‍ മിക്കതിലും ലഹരിതന്നെ വില്ലന്‍. എം.ഡി.എം.എ. ഉള്‍പെടെയുള്ള മയക്കുമരുന്നു കേന്ദ്രമായി കാക്കനാടും തൃക്കാക്കരയും പെരുമ്പാവൂരും മാറിക്കഴിഞ്ഞു.കുറ്റവാളികളെ കണ്ടെത്താന്‍ ലൈവ് ലൊക്കേഷന്‍ എടുക്കാനുള്ള സൈബര്‍ സംവിധാനം പോലും എക്സൈസിനില്ല. കൊവിഡ് വേളയില്‍ മദ്യം ലഭിക്കാതെ വന്നതോടെ പലരും ഇതിലേക്കു തിരിഞ്ഞു. കൈകാര്യം ചെയ്യാനുള്ള എളുപ്പവും മണമില്ലാത്തതും വീടുകളിലെ ഉപയോഗം കൂടാന്‍ കാരണമായെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
രാസലഹരി ഉപയോഗത്തില്‍ രാജ്യത്ത് കൊച്ചി മൂന്നാമത്
