കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം-ലാന്റ് ബോര്‍ഡ് അംഗത്വം രാജിവെക്കുമെന്ന് സി.പി.എം നേതാവ് കെ.കൃഷ്ണന്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ മിച്ചഭൂമിപ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം താലൂക്ക് ലാന്റ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്നും സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ കെ.കൃഷ്ണന്‍. ഇന്നലെ നടന്ന തളിപ്പരമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. വര്‍ഷങ്ങളായി കുറുമാത്തൂരിലെ സാധാരണക്കാരായ ആളുകള്‍ ഭൂപ്രശ്‌നത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണ്. ഇത് സംബന്ധിച്ച് കര്‍ഷകസംഘം നേതാവ് കെ.വി.ബാലകൃഷ്ണന്‍ കഴിഞ്ഞ താലൂക്ക് വികസനസമിതിയില്‍ നല്‍കിയ പരാതി സംബന്ധിച്ച ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കവെയാണ് കെ.കൃഷ്ണന്‍ വികാരാധീനനായത്.

കുറുമാത്തൂര്‍ വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 31 ഉള്‍പ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തില്‍ നിരവധി സിവലില്‍-ക്രിനിമല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി യോഗത്തെ അറിയിച്ചു. ഈ സര്‍വേ നമ്പറില്‍ നിരവധി പേര്‍ക്ക് ലഭിച്ച പട്ടയം കണ്ണൂര്‍ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണെന്നും, ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്‌നങ്ങള്‍ നേരിടുന്നത് ശരിയാണെങ്കിലും അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സമയം ആവശ്യമാണെന്നും ആര്‍.ഡി.ഒ പറഞ്ഞു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശ ഭൂമാഫിയക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരുടെ വാദം. പ്രശ്‌നം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നായിരുന്നു ആര്‍.ഡി.ഒയുടെ വാദം. എന്നാല്‍ മറുവശത്ത് ഇപ്പോഴും ഈ തര്‍ക്കഭൂമിക്ക് പട്ടയം നല്‍കി കൊണ്ടിരിക്കയാണെന്നായിരുന്നു കര്‍കസംഘം നേതാക്കളുടെ ആരോപണം.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് നീക്കംചെയ്ത ലോട്ടറി സ്റ്റാളുകള്‍ പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റ്ികറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ ആവശ്യപ്പെട്ടു. രോഗികളും ആലംബഹീനരുമായ പാവപ്പെച്ചവര്‍ ലോട്ടറി വില്‍പ്പന നടത്തുന്നത് തടയുന്ന നഗരസഭ തളിപ്പറമ്പ് മെയിന്റോഡില്‍ അനധികൃത കച്ചവടങ്ങല്‍ക്കും കയ്യേറ്റങ്ങള്‍ക്കും ചൂട്ടുപിടിക്കുകയാണെന്ന് രവീന്ദ്രന്‍ ആരോപിച്ചു. പ്രശ്‌നം അടുത്ത യോഗത്തില്‍ പരിഗണിക്കാന്‍ മാറ്റിവെക്കുകയായിരുന്നു. കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ ആരംഭിക്കുന്ന കാര്യത്തില്‍ ഡി.എം.ഒ മെല്ലെപ്പോക്ക് നടത്തുകയാണെന്ന് യോഗത്തിതില്‍ ആരോപണം ഉയര്‍ന്നു. നാടുകാണി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണെമന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം യോഗത്തില്‍ ആവശ്യപ്പെട്ടു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ പി.സജീവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം