തിരുവനന്തപുരം: തനത് ഭക്ഷ്യ ഭദ്രതയ്ക്ക് മുതല്‍കൂട്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി വ്യാപൃതരായിരിക്കുന്ന വ്യക്തികളെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ഏര്‍പ്പെടുത്തുന്ന പ്രഥമ ‘ഭക്ഷ്യ ഭദ്രതാ’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ ഭദ്രത മെച്ചപ്പെടുത്തുന്നതിന് ജൈവ കൃഷിരീതി അവലംബിച്ച് നടത്തുന്ന കാര്‍ഷികോല്പാദനം, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം.അര്‍ഹരായവരെ വ്യക്തികള്‍ക്കോ / സംഘടനകള്‍ക്കോ നാമനിര്‍ദ്ദേശം ചെയ്യാവുന്നതുമാണ്. അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ലീഗല്‍ മെട്രോളജി ഭവന്‍, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 4 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2965398.
ഭക്ഷ്യ ഭദ്രതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
