ഗ്രീഷ്മയെ നവംബര്‍ 6ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. പ്രതി ഗ്രീഷ്മയെ നവംബര്‍ 6ന് രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇതിനു പുറമെ ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി. ജോണ്‍സണിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കഴിഞ്ഞ ദിവസം ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ഗ്രീഷ്മയെ പോലീസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ കൃത്യമായി നല്‍കുന്നില്ലെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →