കശുമാവിൻ തൈകൾ വിതരണം ചെയ്തു

ചക്കിട്ടപാറയിൽ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ മലയോര മേഖലയിലെ കർഷകർക്കാണ് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തത്. കേരള കശുവണ്ടി വികസന കോർപ്പറേഷൻ്റെ സഹകരണത്തോടെ 5000 കശുമാവിൻ തൈകളാണ് നൽകിയത്.

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുനിൽ നിർവഹിച്ചു. ബിന്ദു സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌, പഞ്ചായത്തംഗങ്ങളായ കെ ജോസ്കുട്ടി, ആലീസ്‌ പുതിയേടത്ത്, ജിതേഷ്‌ മുതുകാട്‌, സി.കെ ശശി എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →