സപ്ലൈകോ അരി വണ്ടി ഏഴിനും എട്ടിനും ജില്ലയില്‍

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി നവംബര്‍ ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജര്‍ അറിയിച്ചു.തന്മാസം സപ്ലൈകോ ഔട്ട്ലെറ്റില്‍ നിന്ന് സബ്സിഡി നിരക്കില്‍ അരി വാങ്ങാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം അരി(ജയ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ) സബ്സിഡി നിരക്കില്‍ ലഭിക്കും.

അരിവണ്ടി സഞ്ചരിക്കുന്ന ഓരോ താലൂക്കിലെയും സ്ഥലങ്ങളും സമയവും:
ഏഴിന്, കോഴഞ്ചേരി താലൂക്ക്- മുണ്ടുകോട്ടയ്ക്കല്‍ രാവിലെ 8.30, കല്ലേലിമുക്ക് 10.30, നെല്ലിക്കാല 12.30, നീര്‍വിളാകം 3.00, പ്രക്കാനം വൈകുന്നേരം 5.
 ഏഴിന്, അടൂര്‍ താലൂക്ക്: ചന്ദനപ്പള്ളി രാവിലെ 8.30, അങ്ങാടിക്കല്‍ 10.15, ഒറ്റത്തേക്ക് 12.30, തേപ്പുപാറ 3.00, പെരിങ്ങനാട് പുത്തന്‍ചന്ത വൈകുന്നേരം 5.30.
 ഏഴിന്, റാന്നി താലൂക്ക്: പെരുമ്പുഴ രാവിലെ 8, അങ്ങാടി 8.45, വാഴക്കുന്നം 10, ചെറുകോല്‍പ്പുഴ 11.30, മോതിരവയല്‍ 12.15, വടശേരിക്കര 1.30, പെരുനാട് 2.45, അത്തിക്കയം 3.30, വെച്ചൂച്ചിറ 4.45.   എട്ടിന്, കോന്നി താലൂക്ക്: കുമ്പഴ വടക്ക് രാവിലെ 8.10,  കുമ്പഴ, 8.30, അതുമ്പുംകുളം 10.30, മെഡിക്കല്‍ കോളജ് 12.00, ചെങ്ങറ 2.00, ഞക്കുനിലം 3.30, വയലാവടക്ക് വൈകുന്നേരം 5. എട്ടിന്, തിരുവല്ല താലൂക്ക്: നന്നൂര്‍  രാവിലെ 8.30, നെല്ലിമല 10.30, കല്ലൂപ്പാറ 12.00, പുളിന്താനം 2.30, മുട്ടത്തുമാവ് വൈകുന്നേരം 5. എട്ടിന്, അടൂര്‍ താലൂക്ക്: ആതിരമല രാവിലെ 8.30, ചേരിക്കല്‍ 10.15, മങ്ങാരം 12.15, കടയ്ക്കാട് 3.00, പാറക്കര വൈകുന്നേരം 5.30.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →