മുരിക്കാട്ടുകുടി സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു

കട്ടപ്പന : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം അനുവദിച്ച രണ്ടു സ്കൂളുകളിൽ ഒന്ന് മുരിക്കാട്ടുകുടി സ്കൂൾ ആണ് . സാമൂഹ്യ പ്രതിബദ്ധതയോടെ മൂല്യാധിഷ്ഠിതവും ഫലാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപ്തരാക്കുകയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ലക്ഷ്യം .

ആദ്യഘട്ടത്തിൽ എട്ടാം ക്ലാസ്സിലെ മുപ്പത് കുട്ടികളാണ് സ്‌കീമിൽ പ്രവർത്തിക്കുന്നത് .സ്‌കീമിന്റെ കർമ്മപദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആശ ആന്റണി പ്രകാശനം ചെയ്തു .സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ഭാഗമായി ശുചിത്വം. ,മാലിന്യ സംസ്കരണം, ലഹരിമുക്ത, ആരോഗ്യ,ജീവകാരുണ്യ ,ജൈവ പരിസ്ഥിതി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജാണ് സ്കൂൾ കോ ഓർഡിനേറ്റർ .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ,വൈസ് പ്രസിഡന്റ് സാലി ജോളി ,സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രൻ ,അംഗങ്ങളായ ജോമോൻ തെക്കേൽ ,റോയ് എവറസ്റ്റ് ,വി ആർ ആനന്ദൻ ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ജലജ വിനോദ് , ,ഹെഡ്മാസ്റ്റർ ശിവകുമാർ പി പി , പ്രിൻസിപ്പൽ ഇൻ ചാർജ് സിബി ജോസഫ് പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി എന്നിവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →