ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ അടച്ചിടും, കായിക മൽസരങ്ങൾ അനുവദിക്കില്ല

ദില്ലി: വായു മലിനീകരണം രൂക്ഷമായി എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക ‌ ‌500 കടന്നു. പുക മഞ്ഞും രൂക്ഷമായി. ഉത്തർപ്രദേശ്, ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കി. മലിനീകരണം ‌നിയന്ത്രിക്കാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടക്കും. പ്രൈമറി സ്കൂളുകൾ 05/11/22 ശനിയാഴ്ച മുതൽ അടച്ചിടും. അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും. കായിക മൽസരങ്ങൾ അനുവദിക്കില്ല. വായു മലിനീകരണ പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജി  സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →