മൂലമറ്റം: അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാബുരാജിന്റെ ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ടു വിവാദം മുറുകുന്നു. വാഴക്കുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ രണ്ടിനു രാവിലെയാണു ബാബുരാജിനെ ആവോലിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറക്കുളത്തെ ഒരു പഞ്ചായത്തംഗവും സഹപ്രവര്‍ത്തകനും ഉള്‍പ്പെടെയുള്ളവരുടെ പീഡനവും ഭീഷണിയും മൂലമാണ് ജീവനൊടുക്കുന്നതെന്ന് ബാബുരാജിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സാമ്പത്തിക ബാധ്യതകളോ മറ്റു കുടുംബപ്രശ്‌നങ്ങളോ ഇല്ലാത്ത ബാബുരാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നും ബന്ധുക്കള്‍ സൂചിപ്പിച്ചു.
ബാബുരാജിന്റെ ശവസംസ്‌കാരം 03/11/22 വൈകിട്ടു മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍ നടന്നു.
ബാബുരാജിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ചു ബി.ജെ.പി. പഞ്ചായത്തംഗം പി.എ. വേലുക്കുട്ടന്‍ രംഗത്തെത്തി. അറക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ കെ.എല്‍. ജോസഫ് അസിസ്റ്റന്റ് എന്‍ജിനീയറെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്കു കാരണമെന്നു വേലുക്കുട്ടന്‍ ആരോപിച്ചു.തനിക്കെതിരേ ആത്മഹത്യാക്കുറിപ്പെഴുതിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്തംഗവും സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ കെ.എല്‍. ജോസഫ് പറഞ്ഞു.എന്നാല്‍, ബാബുരാജിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും ഇതില്‍ അറക്കുളത്തെ ഗ്രാമപഞ്ചാത്തംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പരാമര്‍ശം ഉണ്ടായിരുന്നതായും വാഴക്കുളം പോലീസ് അറിയിച്ചു.