തിരുവനന്തപുരം: ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് ജോണ്‍സണെ സ്ഥലം മാറ്റിയിരിക്കുന്നത്. ഷാരോണ്‍ വധ കേസില്‍ ലോക്കല്‍ പൊലീസ് വീഴ്ച വന്നു എന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണം ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം ഏറ്റെടുത്ത പിറ്റേ ദിവസമാണ് പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതും കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതും.
ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
