നിയമവകുപ്പിന്റെ മലയാള ദിനാഘോഷം 2022 നവംബര്‍ നാലിന്

തിരുവനന്തപുരം: ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1 മലയാള ദിനമായും, നവംബര്‍ 1 മുതല്‍ 7 വരെ ഭരണഭാഷാവാരമായും ആഘോഷിക്കുന്നുണ്ട്. അതിനോടനുബന്ധിച്ച് നിയമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മലയാള ദിനാഘോഷം നവംബര്‍ നാലിന് ഉച്ചയ്ക്ക് 3ന് സെക്രട്ടേറിയറ്റിലെ അനക്‌സ് 2 ലെ ശ്രുതിഹാളില്‍ നടക്കും. നിയമം, വ്യവസായം കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. അന്നേ ദിവസം 11 മണിക്ക് സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനം, നിയമവകുപ്പുകളിലെ ജീവനക്കാര്‍ക്കായി തത്സമയ പരിഭാഷാ മത്സരം സംഘടിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →