അഞ്ചു ജില്ലകളില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസ് 10.15- 5.15 വരെ

തിരുവനന്തപുരം: കോട്ടയം, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. നിലവിലെ സമയത്തില്‍നിന്ന് 15 മിനിട്ട് വീതം ദീര്‍ഘിപ്പിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. സെക്രട്ടേറിയറ്റിനു പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നഗരപരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയായിരിക്കും പ്രവര്‍ത്തിക്കുക. ഈ ജില്ലകളിലെ നഗരസഭകള്‍ക്കും പുതിയ സമയക്രമം ബാധകമായിരിക്കും.

ഭാവിയില്‍ ഏതെങ്കിലും ജില്ലയില്‍ പുതുതായി നഗരസഭ രൂപവത്കരിച്ചാല്‍ അവര്‍ക്കും ഈ സമയക്രമം ബാധകമാകും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് നിലവില്‍ ഓഫീസ് സമയം. ഗതാഗതക്കുരുക്കും മറ്റും കാരണം സമയത്തിന് ഓഫീസിലെത്താന്‍ പറ്റുന്നില്ലെന്ന പരാതി ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം നിശ്ചയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →