കോഴിക്കോട്: നാദാപുരത്ത് കോളജിൽ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ നിഹാൽ ഹമീദിന്റെ കർണപടമാണ് തകർന്നത്. നാദാപുരം പൊലീസ് ആണ് കേസ് എടുത്തത്.
നാദാപുരം എംഇടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. 15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയിരുന്നു.

