ചേര്‍ത്തല: തിരുനെല്ലുരില്‍ ആള് താമസമില്ലാത്ത വീടിന്റെ ഷെഡില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. യുവാവിനെ തൂങ്ങിമരിച്ച നിലയിലും പെണ്‍കുട്ടി നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിത്.ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ച ശേഷം അഴിച്ചു നിലത്തു കിടത്തി അതേ കയറില്‍ യുവാവും തുങ്ങിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. പെണ്‍കുട്ടിക്കു മേല്‍ മറ്റു ബലപ്രയോഗങ്ങള്‍ നടന്നിട്ടില്ലെന്നതാണ് പ്രാഥമിക കണ്ടെത്തല്‍. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന് അനന്തകൃഷ്ണന് (കിച്ചു – 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാല സ്വദേശി തേക്കിന് കാട്ടില്‍ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരേയാണ് തിങ്കളാഴ്ച വൈകിട്ടോടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിന്റെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടത്.
01/11/2022 പോലീസും ഫോറന്‍സിക് വിഭാഗവും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വ്യക്തത വരുകയുള്ളുയെന്ന് പോലീസ് പറഞ്ഞു. പൂച്ചാക്കലിലെ സ്കൂളില്‍ പ്ലസ് ടുവിനു പഠിക്കുന്ന എലിസബത്ത് സ്കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് 31നു രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്.ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന അനന്തകൃഷ്ണന് 30 നു രാത്രി എട്ടു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. 31 നു വൈകിട്ട് ഇരുവരെയും കാണാതായതിനെത്തുടര്‍ന്ന് അനന്തകൃഷ്ണന്റെ പിതാവും എലിസബത്തിന്റെ അമ്മൂമ്മയും ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈൽ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വീടിനു രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പോലീസും നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

