ന്യൂഡൽഹി: 2022 ഒക്‌ടോബറിൽ കേരളത്തിൽ നിന്ന് ജി.എസ്.ടി ഇനത്തിൽ 2,485 കോടി രൂപ സമാഹരിച്ചു. ഇതടക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ആകെ ലഭിച്ചത് 1,51,718 കോടി രൂപയാണ്. സി.ജി.എസ്.ടി ( 26,039 കോടി), എസ്.ജി.എസ്.ടി ( 33,396 കോടി), ഐ.ജി.എസ്.ടി 81,778 കോടി, സെസ് (10,505 കോടി) എന്നിവ ഉൾപ്പെടെയാണിത്.
നോർമൽ സെറ്റിൽമെന്റായി 37,626 കോടി രൂപ സി.ജി.എസ്.ടിയിലേക്കും 32,883 കോടി എസ്.ജി.എസ്.ടിയിലേക്കും അടച്ചതും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 50 – 50 എന്ന അനുപാതത്തിൽ 22,000 കോടി രൂപ അഡ്‌ഹോക്ക് അടിസ്ഥാനത്തിൽ തീർപ്പാക്കിയതും കിഴിച്ചുള്ള വരുമാനം ഇങ്ങനെ: സി.ജി.എസ്.ടി: 74,665 കോടി രൂപ, എസ്.ജി.എസ്.ടി 77,279 കോടി രൂപ.2022 ഏപ്രിലിനു ശേഷം വരുമാനം 1.50 ലക്ഷം കോടി പിന്നിടുന്നത് ആദ്യം. കഴിഞ്ഞ എട്ട് മാസമായി പ്രതിമാസ ജി.എസ്.ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്‌ക്ക് മുകളിലാണ്. കേരളത്തിൽ 2021 ഒക്‌ടോബറിലെ വരുമാനത്തെക്കാൾ(1932 കോടി) 29ശതമാനം വർദ്ധനയുണ്ടായി.