വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

തെഹ്റാന്‍: അനധികൃതമായി ക്രൂഡോയില്‍ കടത്താന്‍ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ്(ഐ.ആര്‍.ജി.സി) പിടിച്ചെടുത്തു. കപ്പലിലെ ജീവനക്കാരെയും തടവിലാക്കിയതായി ഇറാന്‍ ജുഡീഷ്യല്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ഏതു രാജ്യത്തിന്റെ കപ്പലാണ് പിടിച്ചെടുത്തതെന്നോ ജീവനക്കാരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങളോ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. 1.1കോടി ലിറ്റര്‍ ക്രൂഡോയിലാണ് കപ്പലിലുണ്ടായിരുന്നത്. ഗള്‍ഫ് കടലില്‍നിന്നാണ് പേര് എഴുതാത്ത കപ്പല്‍ ഐ.ആര്‍.ജി.സി. നാവികസേന പിടികൂടിയതെന്ന് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ നീതിന്യായ വിഭാഗം മേധാവി മൊജ്തബ ഖഹ്രെമാനി പറഞ്ഞു. അന്വേഷണവും നിയമനടപടികളും അവസാനിക്കുംവരെ കപ്പലും ജീവനക്കാരും തങ്ങളുടെ കസ്റ്റഡിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പല്‍ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ അര്‍ധ-ഔദ്യോഗിക വാര്‍ത്താ സൈറ്റായ തസ്നിം പുറത്തുവിട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →