ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത്

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഡിഎൻഎ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരിൽ തമിഴ്നാട് സ്വദേശിനി പത്‌മയാണെന്ന് തിരിച്ചറിഞ്ഞു. പത്‌മത്തിന്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.

ഇലന്തൂർ നരബലിയിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. റോസ്‌ലിന്റെ ശരീരം കഷണങ്ങൾ ആക്കാൻ ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു. ഇറച്ചി വെട്ടുന്ന കത്തികൾക്ക് സമാനമായ കത്തികൾ ആണ് കണ്ടെത്തിയത്. റോസ്‌ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമിൽ താഴെ ഉള്ള മോതിരമാണ് ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെത്തിയത്.

01/11/22 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. ഇതിനുശേഷം ഭഗവൽ സിംഗിനെ മാത്രം മറ്റൊരു ജീപ്പിൽ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

Share
അഭിപ്രായം എഴുതാം