‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1ന് ചൊവ്വാഴ്ച രാവിലെ 9.30ന് പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്ക ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ  അദ്ധ്യക്ഷത വഹിക്കും. 

രണ്ടുവർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഭൂമിയും ശാസ്ത്രീയിമായ രീതിയിൽ സർവെ ചെയ്ത് കൃത്യമായ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്നതാണ് എന്റെ ഭൂമി പദ്ധതി. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ ഭൂമിയുടെ ആധികാരിക രേഖയും പദ്ധതി വഴി ലഭ്യമാകും. 

ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ്, എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ, രമ്യ ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളാകും. എംഎൽഎമാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രൻ, സി സി മുകുന്ദൻ, ഇ ടി ടൈസൻ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, സനീഷ് കുമാർ കെ ജോസഫ്, അഡ്വ. വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →