സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദ കേരളം നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുളിക്കീഴ് ബ്ലോക്ക്തല ഉദ്ഘാടനം തിരുവല്ല ഡയറ്റില്‍ ഈ മാസം 31ന് രാവിലെ 10ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിക്കും. ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വ. എന്‍. സുനന്ദ മുഖ്യപ്രഭാഷണം നടത്തും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികളുടെ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത് ഘടന, പ്രവര്‍ത്തനം ഇടപെടുന്ന മേഖലകള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും ഐസിഡിഎസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.