ടൊറന്റോ: ദീപാവലി ദിനത്തില്‍ പ്രവാസി ഇന്ത്യക്കാരും ഖലിസ്ഥാന്‍ വാദികളും തമ്മില്‍ ഏറ്റുമുട്ടി. കനേഡിയന്‍ നഗരമായ മിസിസാഗയില്‍ 24/10/2022 തിങ്കളാഴ്ചയായിരുന്നു സംഭം. ദീപാവലി ആഘോഷത്തിനിടെ ഇരു സംഘങ്ങളും മുദ്രാവാക്യം വിളിച്ചു ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വൈറലായത്.
സംഘര്‍ഷത്തിലായ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു കൂട്ടര്‍ ഇന്ത്യന്‍ പതാകകള്‍ വീശുമ്പോള്‍ മറ്റൊരു സംഘം ഖാലിസ്ഥാന്‍ വിമോചന പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ബാനറുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കാണാം. സംഘട്ടനത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കാനഡ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.



