മാതൃകാ ഫാറങ്ങൾ പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

സംസ്ഥാനത്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവർക്ക് ഭരണഘടനയുടെ 15(6), 16(6) അനുച്ഛേദങ്ങൾ പ്രകാരം അർഹമായ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഇത്തരം വിഭാഗങ്ങളെ നിയന്ത്രിക്കുന്നതിന് മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലെ ‘മുന്നാക്ക വിഭാഗങ്ങളിലെ’ എന്ന പദം ഒഴിവാക്കി ‘സംവരണാനുസൃതം പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗം’ എന്നു മാറ്റം വരുത്തി (11-03-2022ലെ സ.ഉ.(കൈ)നം.5/2022/പ്ലാനിങ്) സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ വിഭാഗങ്ങൾക്ക് സർക്കാർതലത്തിൽ ആനുകൂല്യം ലഭ്യമാക്കുന്നതിനായി സമർപ്പിക്കേണ്ട സാക്ഷ്യപത്രങ്ങൾക്കു ഭേദഗതി വരുത്തിയ സാഹചര്യത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങളെ ഉദ്യോഗ സംവരണങ്ങൾക്കും പുതുക്കിയ ഫോറങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 18/10/2022 ലെ G.O.(Ms) No. 23/3033/P&EA നമ്പർ സർക്കാർ ഉത്തരവിന്റെ അനുബന്ധമായി പുതുക്കിയ മാതൃകാ ഫാറങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →