കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: കേരളത്തില്‍ ഈ വര്‍ഷവും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനി മൂലമാണെന്നാണു കണ്ടെത്തല്‍.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാമ്പിളുകളില്‍ എച്ച്5എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയും മറ്റു പക്ഷികളെയും കൊന്നു മറവുചെയ്യുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കും. ഇതിനായി എട്ടു റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കി.

20,471 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നു പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →