ബാലികയെ പീഡിപ്പിച്ച വയോധികന്‍ കുറ്റക്കാരന്‍; ശിക്ഷ 28ന്

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ കുറ്റക്കാരനെന്നു മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി പി.ടി. പ്രകാശന്‍ ഈ മാസം 28നു വിധിക്കും. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീന്‍ (68) ആണു പ്രതി.

2016 ജനുവരി 23നു വൈകിട്ട് അഞ്ചു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ബാലികയുടെ വീട്ടിലേക്കുള്ള പാല്‍ വില്‍പ്പനക്കാരി തൊട്ടടുത്തുള്ള പ്രതിയുടെ വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. ഇത് എടുക്കാനായി പോയതായിരുന്നു ബാലിക. ഇവിടെ വച്ച് തന്റെ സ്വകാര്യഭാഗങ്ങള്‍ കുട്ടിക്കു കാണിച്ചുകൊടുത്ത പ്രതി കുട്ടിയെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി ലൈംഗിക പീഡനത്തിനു വിധേയയാക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 376(2)(1) ബലാല്‍സംഗം, 506 (1) ഭീഷണിപ്പെടുത്തല്‍, പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകള്‍ എന്നിവ പ്രകാരമാണു പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിയെ മഞ്ചേരി സ്‌പെഷല്‍ സബ്ജയിലിലേക്കയച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →