സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ രണ്ടാം വർഷം നേരിട്ടുള്ള ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 27നും 28നും അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ സ്ഥാപനം മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതിയതായി അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതിയ അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർ (ടി.സി ഒഴികെയുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം) ഹാജരാകണം. ഇവരെ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി റാങ്കിന്റെ ക്രമത്തിൽ പ്രവേശനം നടത്തും. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി പൊതു വിഭാഗങ്ങൾ 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ 200 രൂപയുമാണ്.