മന്ത്രിയെ നീക്കല്‍: ഗവര്‍ണറുടെ ആവശ്യത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും

തിരുവനന്തപുരം: മന്ത്രിയെ നീക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. ഗവര്‍ണര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അതിനുള്ള അധികാരം മുഖ്യമന്ത്രിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എന്നാല്‍, ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലും ജനങ്ങളെ കബളിപ്പിക്കാനുള്ള ഒത്തുകളിയാണെന്നും സതീശന്‍ ആരോപിച്ചു.

മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി കാര്യമായി എടുക്കേണ്ടതില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ മാനസികാരോഗ്യം പരിശോധിക്കണമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →