പീഡന പരാതിയിൽ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു

വടകര: പീഡന പരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത് .ദളിത് യുവതിയായ എഴുത്തുകാരിയെ പീഡിപ്പിച്ച പരാതിയിലാണ് ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അറസ്റ്റിലായത്. മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വടകര ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ സിവികിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങൽ. അദ്ധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതി നൽകിയ പരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവവസം കൊയിലാണ്ടി പൊലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →