തിരുവനന്തപുരം: ലക്ഷ്മണ രേഖ മറികടക്കരുതെന്ന ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്റി ആർ. ബിന്ദു. ലക്ഷ്മണരേഖ മറികടന്നാണ് ഇതുവരെയെത്തിയത് അല്ലെങ്കിൽ വീടിനുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്നു. വിവാദങ്ങൾക്ക് സമയമോ ഊർജമോ ഇല്ല. വി.സിമാരുടെ രാജിയെന്ന മുൻ നിലപാടിൽ നിന്നു ഗവർണർ അയവുവരുത്തിയെന്നാണ് മനസ്സിലാക്കുന്നത്.
ഗവർണർക്കെതിരെയുള്ള യു.ഡി.എഫിലെ വ്യത്യസ്ത അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോൾ എന്നാണ് അവർക്ക് ഒരു നിലപാടുള്ളതെന്ന് പരിഹാസത്തോടെ ആർ.ബിന്ദു പ്രതികരിച്ചു.