വിലയിടിവിനെതിരെ റബര്‍ കര്‍ഷക ധര്‍ണ

തിരുവനന്തപുരം: റബര്‍ വിലയിടിവുകാരണം ദുരിതത്തിലായ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ റബര്‍ ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയായ എന്‍.സി.ആര്‍.പി.എസ്. ഒക്ടോബര്‍ 26ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും കൂട്ടധര്‍ണയും നടത്തും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി.സി. തോമസ്, പി.സി. സിറിയക്, ജോസഫ് എം. പുതുശേരി, മാത്യു വര്‍ഗീസ് തുങ്ങിയവര്‍ പ്രസംഗിക്കും.

രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ അഡ്വ. സുരേഷ്‌കോശി, വി.വി. ആന്റണി, ബാബു ജോസഫ്, സി. അപ്പുക്കുട്ടന്‍നായര്‍, പി.വി. ബാബു ഇളവംപാടം, ടി.കെ. മുഹമ്മദ്, എബ്രഹാം വര്‍ഗീസ്, അഡ്വ. ഗോപാലകൃഷ്ണന്‍, കെ.എസ്. മാതയു, എം. സുബൈര്‍, ജോഷി ജോണ്‍, പി.എന്‍. മാത്യു, വി.എം. ചെറിയാന്‍, ജോര്‍ജ് കൊട്ടാരം, ഷാജിമോന്‍, റജിമോന്‍, അബ്ദുള്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →