കൊച്ചി: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എന്തിനാണു കെ.എസ്.ആര്‍.ടി.സി. സൗജന്യയാത്ര അനുവദിക്കുന്നതെന്നു ഹൈക്കോടതി. സ്ഥാപനം വന്‍സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അര്‍ഹതയുള്ളവര്‍ക്കു മാത്രം സൗജന്യ പാസ് നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. സൗജന്യയാത്രാ പാസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏറ്റവും അര്‍ഹതയുള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്തണം. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്രയേറെ സൗജന്യ പാസുകള്‍ നല്‍കാന്‍ കഴിയുക?- കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളപ്രതിസന്ധി സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.പൊതുവേ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്നും കോടതി ആരാഞ്ഞു.
എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാസ് എന്തിന്? അര്‍ഹതയുള്ളവര്‍ക്കു മാത്രം നല്‍കു: കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി
